കുവൈത്തിൽ ഇന്ത്യക്കാരനും കൊറോണ; ആകെ 104 രോഗികൾ

Jaihind News Bureau
Saturday, March 14, 2020

കുവൈത്ത് : കുവൈത്തിൽ ഇന്ത്യക്കാരന് ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അസര്‍ബെയ്ജാനില്‍   നിന്നെത്തിയ കൊറോണ വൈറസ് ബാധിച്ച ആളുമായി ഇടപഴകിയതു മൂലമാണ് കൊറോണ വൈറസ് ബാധ ഉണ്ടായത്. ഇതുള്‍പ്പടെ 4 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് , ഇതോടെ കൊറോണ വൈറസ് ബാധിച്ചരുടെ എണ്ണം 104 ആയി.

യു കെ യില്‍ നിന്നും, ഫ്രാന്‍സില്‍ നിന്നും തിരികെ എത്തിയ സ്വദേശികള്‍ ആണ് മറ്റു 3 പേര്‍ . കഴിഞ്ഞ 2 ആഴ്ചകളില്‍ കുവൈറ്റില്‍ എത്തിയ വിദേശികളുടെ കൊറോണ വൈറസ് നിര്‍ണയ നടപടികള്‍ പുരോഗമിക്കുകയാണ് , മിഷരിഫ് എക്സിബിഷന്‍ സെന്‍ററിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.