കൊറോണ ആശങ്ക : ട്രാവല്‍ ആന്‍ഡ് ടൂറിസം മേളയായ ‘എ.ടി.എം’ ദുബായ് മാറ്റിവെച്ചു

Jaihind News Bureau
Monday, March 9, 2020

ദുബായ് : മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ട്രാവല്‍ ആന്‍ഡ് ടൂറിസം മേളയായ ദുബായിലെ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് (എ.ടി.എം) സംഘാടകര്‍ മാറ്റിവെച്ചു. കൊറോണ വൈറസ് ആശങ്കകള്‍ മൂലമാണ് തീയതിയില്‍ മാറ്റം വരുത്തിയത്. ഇതനുസരിച്ച് മേള ഇനി ജൂണ്‍ 28 മുതല്‍ ജൂലൈ ഒന്ന് വരെയായി നടത്തും.

നേരത്തെ ഏപ്രില്‍ മാസം 19 മുതല്‍ 22 വരെ നടത്തുമെന്നാണ് അറിയിച്ചിരുന്നത്. മുന്‍ വര്‍ഷങ്ങളിലെ പോലെ ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററിലാണ് മേള ഒരുക്കുന്നത്. കൊറോണ ആശങ്കകള്‍ മൂലം മാര്‍ച്ച് ഏപ്രില്‍, മെയ് എന്നീ മൂന്ന് മാസങ്ങളിലെ പ്രധാന പരിപാടികള്‍ മാറ്റിവെക്കാന്‍ യു.എ.ഇ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.