കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഇന്ന് ; രാജ്യത്തെ കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യും

Jaihind News Bureau
Thursday, April 23, 2020

കോണ്‍ഗ്രസ് പ്രവർത്തക സമിതി ഇന്ന് ചേരും. രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യുന്നതിന് വേണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രവർത്തക സമിതി ചേരുന്നത്. രാവിലെ 10.30 ആരംഭിക്കുന്ന പ്രവർത്തക സമിതി കോവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് ചേരുന്നത്.

സംസ്‌ഥാനങ്ങളിലെ കൊവിഡ് സാഹചര്യം, പ്രതിരോധ പ്രവർത്തനം, അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങൾ, പ്രവാസികളുടെ വിഷയങ്ങൾ ഉൾപ്പെടെയുള്ളവ പ്രവർത്തകസമിതിയിൽ ചർച്ചയാകും. ലോക്ക്ഡൗൺ കൂടുതൽ നിർദേശങ്ങളും പ്രവർത്തക സമിതി സർക്കാരിന് മുന്നിൽ വെച്ചേക്കും.