‘മാപ്പ് പറയേണ്ടത് പ്രധാനമന്ത്രി; ജനാധിപത്യത്തെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പോരാട്ടം തുടരും’; വി.ഡി സതീശന്‍

Jaihind Webdesk
Sunday, March 26, 2023

 

കൊച്ചി: മോദി – അദാനി അവിശുദ്ധ കൂട്ടുകെട്ട് പാർലമെന്‍റിൽ വെളിപ്പെടുത്തിയ രാഹുൽ ഗാന്ധിയെ നിശബ്ദനാക്കാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മാപ്പ് പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അദ്ദേഹം പറഞ്ഞു. ദളിതുകളെയും ന്യൂനപക്ഷങ്ങളെയും ചുട്ടുകരിച്ചവരാണ് രാജ്യത്തോട് മാപ്പു പറയേണ്ടത്.

ബിജെപിക്കും മോദിക്കും എതിരെ നിരന്തരം ചോദ്യങ്ങൾ ഉണ്ടാകുമെന്നും ജനാധിപത്യത്തിന്‍റെ മഹത്വം കാക്കാൻ കോൺഗ്രസ് പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് സമീപം കോണ്‍ഗ്രസ് സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.