ഇടുക്കിയിലെ പട്ടയ ക്രമീകരണം : സർക്കാർ ഉത്തരവുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ഡിസിസിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധത്തിലേയ്ക്ക്

Jaihind News Bureau
Monday, December 2, 2019

ഇടുക്കിയിലെ പട്ടയ ക്രമീകരിക്കലുമായി ബന്ധപെട്ട് സംസ്ഥാന സർക്കാർ പുറത്തിറക്കിയിരിക്കുന്ന ഉത്തരവുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ഡിസിസിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം തുടങ്ങും. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും സമരം ശക്തമാക്കാനാണ് തീരുമാനം.

1963, 1993 വർഷങ്ങളിലെ ഭൂമി പതിവ് ചട്ടങ്ങളിൽ കാലോചിതമായ മാറ്റം വരുത്തണമെന്ന് ആവശ്യപെട്ടു കൊണ്ട് ഇടുക്കിയിൽ നടന്നുകൊണ്ടിരിക്കുന്ന സമരങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്കയകറ്റണമെന്ന ആവശ്യം ശക്തമാകുകയാണ്. ഭരണകക്ഷി പാർട്ടികളായ സിപിഎമ്മും, സിപിഐ യും ജനങ്ങളെ വഞ്ചിക്കുകയാണ്. ഭരണതലത്തിൽ സമ്മർദ്ദം ചെലുത്താതെ ഇടതുപക്ഷം നാടകം കളിക്കുകയാണ്.

രണ്ടായിരത്തി പതിനൊന്നിൽ യുഡിഎഫ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ കർഷകർക്ക് ദോഷകരമായ ഒരു നിലപാടും കൈ കൊണ്ടില്ല. മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ഈ മാസം എട്ടാം തിയതി വരെ അൻപത്തഞ്ച് കേന്ദ്രങ്ങളിൽ ധർണകൾ സംഘടിപ്പിക്കും.