കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രതിഷേധമിരമ്പി; പ്രകോപനം സൃഷ്ടിക്കാന്‍ പോലീസ് ശ്രമം; ജലപീരങ്കി

Jaihind Webdesk
Friday, June 10, 2022

കണ്ണൂർ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂർ കളക്ടറേറ്റിലേക്ക് നടന്ന കോൺഗ്രസ് പ്രവർത്തകരുടെ മാർച്ചിൽ പ്രതിഷേധമിരമ്പി. മാർച്ച് നടത്തിയ പ്രവർത്തർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നെഹ്‌റു പ്രതിമയ്ക്ക് സമീപത്ത് നിന്നാരംഭിച്ച മാർച്ച് കളക്ടറേറ്റിന് മുന്നിൽ ബാരിക്കേഡ് കെട്ടി പോലീസ് തടഞ്ഞു. കോൺഗ്രസ് രാഷ്ട്രിയ കാര്യ സമിതി അംഗം എം ലിജു മാർച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. പോലീസും പ്രവർത്തകരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു.