നോട്ടു നിരോധനം : കോൺഗ്രസിന്‍റെ ആഭിമുഖ്യത്തിൽ പ്രതീകാത്മകമായി കുറ്റ വിചാരണ

Saturday, November 10, 2018

രാജ്യത്തെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിയിട്ട മോദി സർക്കാരിന്‍റെ നോട്ടു നിരോധനത്തിന്‍റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു കോൺഗ്രസിന്‍റെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രിയെ പ്രതീകാത്മകമായി കുറ്റ വിചാരണ നടത്തി. കോഴിക്കോട് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നിന്നും പ്രകടനമായി കിഡ്‌സൺ കോർണറിൽ എത്തിയ ശേഷമാണ് കുറ്റവിചാരണ നടത്തിയത്. ഡിസിസി പ്രസിഡന്‍റ് ടി സിദ്ധിഖ്, ദിനേശ് പെരുമണ്ണ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി