സിപിഎം അക്രമത്തിനെതിരെ ശക്തമായ താക്കീത് നൽകി ഉടുമ്പൻചോലയിൽ കോൺഗ്രസ് പ്രതിഷേധയോഗവും പ്രകടനവും

Jaihind Webdesk
Wednesday, June 12, 2019

സിപിഎമ്മിന്‍റെ നേതൃത്വത്തിൽ ഇടുക്കിയിലെ ഉടുമ്പൻചോലയിൽ കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടാകുന്ന അക്രമത്തിൽ പ്രതിഷേധിച്ച് ഇടുക്കി ഡിസിസിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗവും പ്രകടനവും നടത്തി. മുൻ കെപിസിസി പ്രസിഡൻറ് വി.എം. സുധീരൻ യോഗം ഉദ്ഘാടനം ചെയ്തു.

ഉടുമ്പൻചോലയിൽ ശെൽവരാജിന്‍റെ മരണം കൊലപാതകമെന്നാരോപിച്ച് സിപിഎം പ്രവർത്തകർ കഴിഞ്ഞ ഒരാഴ്ചയായി കോൺഗ്രസ്സ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുന്നതിൽ പ്രതിഷേധിച്ചും. അക്രമങ്ങൾക്ക് കൂട്ടുനിൽകുന്ന പോലീസിന്‍റെ നടപടിയിൽ പ്രതിഷേധിച്ചാണ് ഇടുക്കി ഡിസിസിയുടെ നേതൃത്വത്തിൽ ഉടുമ്പൻചോലയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പോലീസിന്‍റെ പക്ഷപാതപരമായ നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇതിന്‍റെ തിക്തഫലം അനുഭവിക്കേണ്ടി വരുമെന്ന് പ്രതിഷേധയോഗം ഉത്ഘാടനം ചെയ്ത, മുൻ കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരൻ പറഞ്ഞു,

ഉടുമ്പൻചോലയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നൂറ് കണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു. ഇടുക്കി ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാർ, ജോയി തോമസ്, ഇ.എം അഗസ്തി, തുടങ്ങിയ നേതാക്കൾ സംസാരിച്ചു. സിപിഎം അക്രമത്തിനെതിരെ ശക്തമായ താക്കീത് നൽകിയാണ് പ്രകടനം സമാപിച്ചത്.