കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിങിനെ വെടിവെച്ച് കൊല്ലാന്‍ ശ്രമം; ഗുരുതര പരിക്ക്

Jaihind Webdesk
Tuesday, May 14, 2019

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിങിന് നേരെ ആക്രമണം. ഉത്തര്‍പ്രദേശ് റായ്ബറേലിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ആക്രമണം. ഒരു സംഘം ആയുധധാരികള്‍ അതിഥി സിങിന്റെ വാഹന വ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഹര്‍ചരന്ദ്പൂരിലെ മോദി സ്‌കൂളിന് സമീപമാണ് സംഭവം നടന്നത്. ടോള്‍ പ്ലാസയിലൂടെ കടന്നുപോവുകയായിരുന്നു എം.എല്‍.എയുടെ വാഹനവ്യൂഹം. വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ന്ന അക്രമിസംഘം വാഹനത്തിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. ആക്രമണത്തിനിടെ എം.എല്‍.എയുടെ വാഹനം നിയന്ത്രണംവിട്ട് തലകുത്തനെ മറിഞ്ഞു.

അപകടത്തില്‍ പരിക്കേറ്റ അതിഥിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുതിക്കൂട്ടി നടത്തിയ ആക്രമണമാണ് തനിക്ക് നേരെയുണ്ടായതെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും അതിഥി സിങ് ആവശ്യപ്പെട്ടു.