കോൺഗ്രസിന്‍റെ നേതൃത്വത്തില്‍ ധനസഹായ വിതരണം ; ഉദ്ഘാടനം നിർവ്വഹിച്ച് അടൂർ പ്രകാശ് എം.പി

Jaihind Webdesk
Tuesday, September 14, 2021

തിരുവനന്തപുരം : കിളിമാനൂർ കെ. തങ്കപ്പൻ പിള്ള മെമ്മോറിയൽ ഫൗണ്ടേഷന്‍റേയും കോൺഗ്രസ്‌ കിളിമാനൂർ മണ്ഡലം ഒൻപതാം വാർഡ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ധനസഹായ വിതരണം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. ദീപ അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒൻപതാം വാർഡ് മെമ്പർ കൊട്ടറ മോഹൻ കുമാർ സ്വാഗതം ആശംസിച്ചു. നഗരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌  ഇബ്രാഹിം കുട്ടി, കോൺഗ്രസ്‌ കിളിമാനൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഗംഗാധര തിലകൻ, ജില്ലാ പഞ്ചായത്ത്‌ അംഗം ജി.ജി ഗിരികൃഷ്ണൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം  സജികുമാർ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.