പ്രതിപക്ഷത്തെ നയിക്കാന്‍ ശക്തര്‍ കോണ്‍ഗ്രസ് മാത്രം; തേജസ്വിയാദവ്

Jaihind Webdesk
Sunday, January 20, 2019

ന്യൂഡല്‍ഹി: പാര്‍ട്ടികളെ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാനുള്ള ഹൃദയവിശാലതയുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വയാാവ്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ നയിക്കാന്‍ ശക്തര്‍ കോണ്‍ഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ റാലിക്ക് ശേഷമാണ് ആര്‍ജെഡി നേതാവിന്റെ പ്രതികരണം.

യുപിയില്‍ എസ്പി-കോണ്‍ഗ്രസ് സഖ്യം നിലവില്‍ വന്ന് അടുത്ത ദിവസം തന്നെ താന്‍ അഖിലേഷ് യാദവിനെയും മായാവതിയെയും കണ്ട കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാഴ്ത്താനുള്ള നീക്കമായിരുന്നില്ലെന്നും തേജസ്വി യാദവ് പറഞ്ഞു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തേജസ്വി യാദവ് കോണ്‍ഗ്രസിനെ പിന്തുണച്ച് സംസാരിച്ചത്.
കോണ്‍ഗ്രസിന് വലിയ ശക്തിയില്ലാത്ത സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ മുന്നില്‍ നിന്ന് പോരാടാന്‍ പ്രാദേശിക കക്ഷികളെ അനുവദിക്കണം. വിജയത്തെ മുന്‍നിര്‍ത്തി സഖ്യം ഓരോ സംസ്ഥാനത്ത മുന്‍നിര്‍ത്തിയാവണം എടുക്കേണ്ടതെന്നും തേജസ്വി യാദവ് പറഞ്ഞു.