അഴിഞ്ഞാടി ലഹരി മാഫിയ, നോക്കുകുത്തിയായി പോലീസ്; കമ്മീഷണർ ഓഫീസ് മാർച്ച് നടത്തി കോണ്‍ഗ്രസ്

Jaihind Webdesk
Monday, December 5, 2022

 

കൊച്ചി: ലഹരി മാഫിയ അഴിഞ്ഞാടുന്ന കൊച്ചി നഗരത്തിൽ കൊലപാതകങ്ങളും കൂട്ടാബലാത്സംഗങ്ങളും നിത്യസംഭവങ്ങളായി മാറുമ്പോള്‍ പോലീസ് നോക്കുകുത്തിയാകുന്നതില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ കൊച്ചി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി.

ഹൈബി ഈഡൻ എംപി മാർച്ച് ഉദ്ഘാടനം ചെയ്തു. നഗരത്തിൽ സ്ത്രീകൾക്ക് സുരക്ഷയില്ലെന്നും പോലീസ് നിഷ്ക്രിയമായതിനാൽ അക്രമകാരികൾ നഗരത്തിൽ അഴിഞ്ഞാടുകയാണെന്നും ഹൈബി ഈഡൻ കുറ്റപ്പെടുത്തി. മാർച്ച് പോലീസ് തടഞ്ഞതോടെ നേരിയ സംഘർഷമുണ്ടായി. പോലീസ് മൂന്നുവട്ടം പ്രവർത്തകർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായി. കെപിസിസി, ഡിസിസി ഭാരവാഹികൾ നേതൃത്വം നൽകി.