135- ആം സ്ഥാപക ദിനം ആഘോഷിച്ച് കോൺഗ്രസ്‌

Jaihind News Bureau
Saturday, December 28, 2019

135- ആം സ്ഥാപക ദിനം ആഘോഷിച്ച് കോൺഗ്രസ്‌. എ.ഐ.സി.സി ആസ്ഥാനത്ത് കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി പതാക ഉയർത്തി. മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗ്, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ ആഘോഷ ചടങ്ങുകളിൽ സാന്നിദ്ധ്യം അറിയിച്ചു.

ഭരണഘടനയെ സംരക്ഷിക്കുക ഇന്ത്യയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പതാക ജാഥ നടന്നു. ഡൽഹി പ്രദേശ് കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച ജാഥ രാജ്ഘട്ടിൽ അവസാനിച്ചു. പ്രദേശ് കോണ്ഗ്രസ് കമ്മിറ്റി അധ്യക്ഷൻ സുഭാഷ് ചോപ്ര, ഡൽഹിയുടെ ചർജുള്ള എ ഐ സി സി ജനറൽ സെക്രട്ടറി പി ടി ചാക്കോ, അൽക ലാംബ, കൃഷ്ണ തീർത്ത് ഉൾപ്പെടെയുള്ള നേതാക്കൾ ജാഥക്ക് നേതൃത്വം നൽകി.

ഡൽഹിയിലെ ആയിരക്കണത്തിന് പ്രവർത്തകർ ജാഥയുടെ ഭാഗമായി. വരാനിരിക്കുന്ന ഡൽഹി തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്ഗ്രസിന്റെ ശക്തി പ്രകടനം കൂടിയായി മാറി ജാഥ. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി അസാമിലെ ഗുവാഹത്തിയിൽ നടക്കുന്ന പ്രതിഷേധ റാലിയിൽ പങ്കെടുക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലക്‌നൗവിൽ നടക്കുന്ന പതാക ജാഥയിൽ പങ്കെടുത്തു. നിരവധി പേർ അണിചേർന്ന പതാക ജാഥയാണ് ലക്‌നൗവിൽ നടക്കുന്നത്.