പെരിയ ഇരട്ട കൊലപാതകം : പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്; നാളെ മുതൽ നിരാഹാര സമരം

Jaihind Webdesk
Monday, February 25, 2019

Periya-Murdercase

പെരിയ ഇരട്ട കൊലപാതകത്തിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസും യൂത്ത് കോൺഗ്രസും. ഇതിന്‍റെ ഭാഗമായി നാളെ കാസർകോട് കലക്ട്രേറ്റ് പരിസരത്ത് കോൺഗ്രസ് നിരാഹര സമരം ആരംഭിക്കുന്നു.

കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കൊലപാതക അന്വേഷണം സിബിഐക്കു വിടണം എന്ന് ആവശ്യപ്പെട്ടാണ് കാസർകോട് കോൺഗ്രസ് കമ്മറ്റി നാളെ മുതൽ നിരാഹാര സമരം ആരംഭിക്കുന്നത്. മുൻ കെപിസിസി പ്രസിഡന്‍റ് വി.എം സുധീരൻ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 28 വരെയാണ് സമരം.

ഇരട്ട കൊലപാതകം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും കേസ് ഇഴഞ്ഞു നീങ്ങുന്നുവെന്നും കേസ് ഒരോ ദിവസവും ദുർബലപെടുത്തുന്നു എന്നും ഡിസിസി പ്രസിഡന്‍റ് നക്കിം കുന്നിൽ ആരോപിച്ചു. പ്രതികൾക്ക് വിഐ പരിഗണന നൽകുന്നത് അന്വേഷണത്തെ ബാധിക്കും. മരണപ്പെട്ടവരെ നവമാധ്യമങ്ങളിലുടെ സിപിഎം ഇപ്പോൾ അപമാനിക്കുകയാണെന്നും ഡിസിസി പ്രസിഡന്‍റ് ഹക്കിം കുന്നില്‍ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ വീടുകൾ ഇതുവരെയും അന്വേഷണ ഉദ്യോഗസ്ഥർ സന്ദർശിച്ചിട്ടില്ല. അക്രമത്തിനിടെ മോഷണം നടന്നു എന്ന് പറഞ്ഞ് സിപിഎം കള്ള പ്രചരണം നടത്തുന്നുവെന്നും ഹക്കിം കുന്നിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു[yop_poll id=2]