ലൈംഗികാരോപണം : സിപിഐ സംസ്ഥാന നേതാവിനെതിരെ നടപടി വൈകിപ്പിക്കുന്നതായി ആക്ഷേപം

Jaihind News Bureau
Friday, October 23, 2020

 

ഇടുക്കി:  സിപിഐ സംസ്ഥാന കമ്മിറ്റിയംഗം സി കെ.കൃഷ്ണന്‍കുട്ടിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതിയില്‍ നടപടി നീട്ടികൊണ്ടുപോകാന്‍ സിപിഐ ജില്ലാ നേതൃത്വം ശ്രമിക്കുന്നതായി ആക്ഷേപം. പാര്‍ട്ടി നിയോഗിച്ച കമ്മീഷന്‍ അന്വേഷണം പൂര്‍ത്തിയാക്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ല. നടപടി മനഃപൂർവ്വം വൈകിപ്പിക്കുന്നതായും പരാതിക്കാരി ആരോപിക്കുന്നു.

കഴിഞ്ഞ ഓഗസ്റ്റിലാണ് മഹിളാ സംഘം പ്രവര്‍ത്തകായ വീട്ടമ്മ സിപിഐ സംസ്ഥാന നേതാവിനെതിരെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പരാതി നല്‍കിയത്. ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുന്നുവെന്നും. ഹോട്ടല്‍ മുറിയിലേയ്ക്ക് കൂട്ടികൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി.