കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിനെ സമരം പഠിപ്പിക്കേണ്ട : രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, January 18, 2020

മലപ്പുറം : കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിനെ സമരം പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിന് സമര പോരാട്ടങ്ങളുടെ ചരിത്രമുണ്ടെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. പ്രഥമ നെഹ്റു സെക്കുലർ അവാർഡ് മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന് സമ്മാനിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ജവഹർലാൽ നെഹ്റു സെന്‍റർ ഫോർ സ്റ്റഡീസ് ആന്‍റ് ഡെവലപ്മെന്‍റ് ആണ് അവാർഡ് ഏർപ്പെടുത്തിയത്. എം.കെ രാഘവൻ എം.പി, എ.പി അനിൽകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്‍റുമാരായ അഡ്വ വി.വി പ്രകാശ്, ടി സിദ്ദിഖ് തുടങ്ങിയ കോൺഗ്രസ്‌ നേതാക്കളും അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.