കൊച്ചിയിലെ മാലിന്യപ്പുക; 7 വരെയുള്ള ക്ലാസുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

Jaihind Webdesk
Sunday, March 5, 2023

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടിത്തത്തിന് പിന്നാലെ മാലിന്യപ്പുക ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ വിദ്യാലയങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. അതേസമയം ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികള്‍ക്ക് മാത്രമാണ് അവധി. ഒന്നു മുതൽ ഏഴു വരെയുള്ള സ്കൂളുകൾക്കും അങ്കണവാടികൾക്കും, കിന്‍റർഗാർട്ടൺ, ഡേ കെയർ സെന്‍ററുകൾക്കുമാണ് കളക്ടർ  രേണു രാജ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ പ്രദേശങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് അവധിയെന്ന് കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.