കൊയിലാണ്ടിയില്‍ ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാർഡ്; ബോട്ടിലുണ്ടായിരുന്നത് ആറ് മത്സ്യത്തൊഴിലാളികള്‍

Jaihind Webdesk
Sunday, May 5, 2024

കോഴിക്കോട്: കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. കന്യാകുമാരി സ്വദേശികളാണ് ആറ് പേരും. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ സംഘത്തിൽ ഉള്ളവരാണ് ഇവർ. ശമ്പളം കിട്ടാഞ്ഞതിനെ തുടർന്ന് രക്ഷപ്പെട്ട് എത്തിയ സംഘത്തെ കോസ്റ്റ് ഗാർഡ് കണ്ടെത്തുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് ഇറാനിയൻ ബോട്ട് കണ്ടെത്തിയത്. നിലവില്‍ ബോട്ട് കോസ്റ്റ് ഗാർഡിന്‍റെ കസ്റ്റഡിയിലാണ്.