ബൈപാസ് ഉദ്ഘാടനത്തിനിടെ ക്ഷുഭിതനായി പിണറായി

Jaihind Webdesk
Tuesday, January 15, 2019

കൊല്ലം ബൈപാസ് ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായി. പിണറായി അധ്യക്ഷപ്രസംഗം നടത്തുന്നതിനിടയില്‍ സദസില്‍നിന്നുണ്ടായ ശരണംവിളികളായിരുന്നു മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ശബ്ദം ഉണ്ടാക്കാന്‍ കുറേ ആളുകളെത്തി എന്നുപറഞ്ഞ പിണറായി യോഗം അലങ്കോലപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു. അപ്പോഴും ശരണംവിളികള്‍ മുഴങ്ങി. ഇതിനുശേഷമാണ് ബൈപാസിനെക്കുറിച്ചും അധ്യക്ഷപ്രസംഗത്തിലേക്കും മുഖ്യമന്ത്രി കടന്നത്.

അധ്യക്ഷ പ്രസംഗത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റപ്പോൾ മുതൽ സദസിൽ നിന്ന് കൂവലും ശരണാരവങ്ങളും മുഴങ്ങി. തുടർന്ന് പ്രസംഗമാരംഭിച്ചപ്പോഴും ശരണം വിളി ഉയർന്നു. കൂവൽ ശക്തമായതോടെ ക്ഷുഭിതനായ മുഖ്യമന്ത്രി സദസിലുള്ളവർ മര്യാദ പാലിക്കണമെന്നായി. മന്ത്രി ജി സുധാകരൻ പ്രസംഗിച്ചപ്പോഴും കൂവൽ ശക്തമായിരുന്നു.