കത്ത് അയക്കാന്‍ പാടില്ലായിരുന്നു; ജലീലിനെ തള്ളി മുഖ്യമന്ത്രി

Jaihind Webdesk
Tuesday, July 26, 2022

തിരുവനന്തപുരം: ‘മാധ്യമം’ വിവാദത്തിൽ മുന്‍ മന്ത്രി കെടി ജലീലിനെ ള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മാധ്യമത്തിനെതിരെ മുൻ മന്ത്രി കെ.ടി. ജലീൽ യുഎഇ കോൺസൽ ജനറലിനു കത്ത് അയച്ചെന്ന സ്വപ്നാ സുരേഷിന്‍റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ചോദ്യത്തിന് ‘കത്ത് അയച്ചിട്ടുണ്ടെങ്കിൽ അയയ്ക്കാൻ പാടില്ലായിരുന്നു’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ജലീലുമായി ഈ വിഷയം ഇതുവരെ സംസാരിച്ചിട്ടില്ല. നേരിട്ടു കണ്ടിട്ടുമില്ല. നേരിട്ടു കാണുമ്പോൾ സംസാരിക്കാനിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.