സ്വർണ്ണക്കടത്ത് പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രി തന്ത്രങ്ങൾ മെനയുന്നു : ബിന്ദുകൃഷ്ണ

Jaihind News Bureau
Tuesday, August 25, 2020

കേരള ജനതയെ കബളിപ്പിച്ചുകൊണ്ട് സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ രക്ഷപെടുത്താൻ മുഖ്യമന്ത്രി മെനയുന്ന തന്ത്രങ്ങളുടെ ഭാഗമായാണ് സെക്രട്ടേറിയറ്റിൽ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടിത്തം ഉണ്ടാക്കിയതെന്ന് കൊല്ലം ഡിസിസി പ്രസിഡന്‍റ് അഡ്വ. ബിന്ദുകൃഷ്ണ. ഇത് മനുഷ്യൻ ബോധപൂർവ്വം സൃഷ്ടിച്ച തീപിടിത്തമാണ്. ഇടിമിന്നലിൽ സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടു എന്ന അവകാശവാദത്തിന് പിന്നാലെ എത്തിയ തീപിടിത്തം ദുരൂഹത വർദ്ധിപ്പിക്കുന്നു. തീപിടിത്തം ഉണ്ടായശേഷം പുകമറപോലും മാറും മുന്നേ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം എന്ന് വിധിയെഴുതിയത് ഏത് വകുപ്പ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ബിന്ദുകൃഷ്ണ അഭിപ്രായപ്പെട്ടു.