സിപിഐ ആലത്തൂർ മണ്ഡലം സമ്മേളനത്തിൽ കയ്യാങ്കളി

Jaihind Webdesk
Sunday, July 17, 2022

 

പാലക്കാട്: സിപിഐ ആലത്തൂർ മണ്ഡലം സമ്മേളനത്തിൽ കയ്യാങ്കളി. നേതൃത്വത്തിന്‍റെ ഏകപക്ഷീയമായ നിലപാടുകളിൽ ഒരു വിഭാഗം ശക്തമായി പ്രതിഷേധിച്ചു. വോട്ടെടുപ്പ് നടക്കും എന്ന് ഏറെക്കുറെ ഉറപ്പായ ഘട്ടത്തിൽ തിടുക്കത്തിൽ മണ്ഡലം കമ്മിറ്റി അംഗങ്ങളെ അവതരിപ്പിച്ച് സമ്മേളനം അവസാനിപ്പിക്കാനുള്ള നീക്കം സംഘർഷത്തിൽ എത്തുകയായിരുന്നു. പ്രതിനിധികളുടെ എതിർപ്പ് വകവെക്കാതെ നേതൃത്വം മുന്നോട്ടുപോയതോടെ കയ്യാങ്കളിയായി. ഒടുവിൽ സമ്മേളനം പിരിച്ചുവിട്ടതായി നേതൃത്വം പ്രഖ്യാപിച്ചു.