സിപിഎം ബ്രാഞ്ച് സമ്മേളനത്തിനെത്തിയവർ തമ്മില്‍ കയ്യാങ്കളി; കത്തിയെടുത്ത് പ്രവർത്തകന്‍

Jaihind Webdesk
Friday, October 1, 2021

 

കൊല്ലം : കൊട്ടാരക്കരയിൽ സിപിഎം ബ്രാഞ്ച് സമ്മേളനത്തിനെത്തിയ പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. കൊട്ടാരക്കര ഏരിയാ കമ്മിറ്റിക്ക് കീഴിലെ ചെമ്പൻപൊയ്ക ബ്രാഞ്ച് സമ്മേളനത്തിന് മുമ്പാണ് സംഭവം. അംഗത്വമില്ലാത്ത രണ്ടു പേർ സമ്മേളനത്തിനെത്തിയതിനെ ചൊല്ലിയായിരുന്നു തർക്കം. ഇവർ ഉൾപ്പെടെ അഞ്ച് പേരെ നേരത്തെ ബ്രാബിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇവർ സമ്മേളനത്തിന് എത്തിയതോടെയാണ് കയ്യാങ്കളി ഉണ്ടായത്.

കയ്യാങ്കളിക്കിടെ ഒരു പ്രവർത്തകൻ കത്തിയെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന കയ്യാങ്കളിയുടെയും കത്തിയെടുപ്പിന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നു. തർക്കത്തെ തുടർന്ന് സമ്മേളനം നിർത്തിവെച്ചു. സിപിഎം കൊല്ലം ജില്ലാ നേതൃത്വത്തിന് ഒരു വിഭാഗം പ്രവർത്തകർ പരാതി നൽകി.