കെ സ്വിഫ്റ്റിനെതിരെ സിഐടിയു : അപകടങ്ങളില്‍ മാനേജ്മെന്‍റിന് ഉത്തരവാദിത്വം


തിരുവനന്തപുരം : കെഎസ്ആർടിസി  സ്വിഫ്റ്റ് ബസുകൾ തുടർച്ചയായി അപകടത്തിൽപ്പെടുന്നതിന്  കാരണം പരിചയമില്ലാത്ത ഡ്രൈവർമാരെ നിയമച്ചതിനാലെന്ന്  സിഐടിയു. അപകടങ്ങളില്‍ മാനേജ്മെന്‍റിന് ഉത്തരവാദിത്വമുണ്ട്  . കെഎസ്ആര്‍ടിസിയിൽ മികച്ച ഡ്രൈവർമാരുണ്ടായിട്ടും എടുത്തില്ലെന്നും യൂണിയൻ കുറ്റപ്പെടുത്തുന്നു. അപകടങ്ങളെ കുറിച്ച് അന്വേഷണം വേണമെന്നും വർക്കിംഗ് പ്രസിഡന്‍റ് ഹരികൃഷ്ണൻ പറഞ്ഞു.

അതേസമയം സ്വിഫ്റ്റ് ബസുകൾ ഉണ്ടാക്കുന്ന ചെറിയ അപകടങ്ങളെ പെരുപ്പിച്ചു കാണിക്കുന്നത് കെഎസ്ആർടിസിയിലെ ചില ഉദ്യോഗസ്ഥരാണെന്നായിരുന്നു മാനേജ്മെന്റിന്റെ ആക്ഷേപം. അപകടങ്ങൾക്കു പിന്നിൽ സ്വകാര്യ ബസ് ലോബി‍യാണെന്നും ദുരൂഹതയുണ്ടെന്നും ആരോപിച്ച് എംഡി ബിജു പ്രഭാകർ, ഡിജിപിക്കു പരാതി നൽകിയിരുന്നു.

Comments (0)
Add Comment