നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ സി.ഐ.ടി.യു പ്രവർത്തകർ തല്ലിച്ചതച്ചു

Jaihind Webdesk
Saturday, January 7, 2023

കൊല്ലം: നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ സി.ഐ.ടി.യു പ്രവർത്തകർ തല്ലിച്ചതച്ചു.യൂണിയൻ കോർപ്പ് സൂപ്പർ മാർട്ട് ഉടമ ഷാനിദിനാണ് മർദനമേറ്റത്.
13 സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു.
ഇന്നലെ ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് കടയിലെത്തിയ സിഐടിയു പ്രവർത്തകർ കടയുടമയെ കൌണ്ടറിൽ നിന്നും പിടിച്ചിറക്കി വളഞ്ഞിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു.