വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം ഇല്ല ; ബഹറിനില്‍ പള്ളികള്‍ നിയന്ത്രണങ്ങളോടെ തുറന്നു

Jaihind News Bureau
Friday, March 12, 2021

 

മനാമ : ബഹറിനില്‍ പള്ളികള്‍ നമസ്‌കാരത്തിനായി തുറന്നു കൊടുത്തു. എന്നാല്‍ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരത്തിന് ഈ അനുമതി കൊടുത്തിട്ടില്ല. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് ബഹറിനില്‍ പള്ളികളില്‍ നമസ്‌കാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് പള്ളികളില്‍ പ്രവേശനം ആകാമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പള്ളികളില്‍ വനിതകള്‍ക്കായുള്ള വിഭാഗം ഇനി തുറക്കില്ല. കുട്ടികള്‍ക്കും പ്രായമേറിയവര്‍ക്കും പ്രവേശനം അനുവദിക്കില്ലെന്നും ബഹറിന്‍ അധികൃതര്‍ വ്യക്തമാക്കി.