ക്രിസ്മസ് പുതുവല്‍സര ബംബർ ഒന്നാം സമ്മാനം XD 236433 നമ്പർ ടിക്കറ്റിന് ; 16 കോടി രൂപ

Jaihind Webdesk
Thursday, January 19, 2023

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ  ക്രിസ്മസ് പുതുവല്‍സര ബംബർ ഒന്നാം സമ്മാനം XD 236433 നമ്പർ ടിക്കറ്റിന്. 16 കോടിരൂപയാണ് ഒന്നാം സമ്മാനം. പാലക്കാട് വടക്കൻതറയിൽ മൂകാംബിക ലക്കി സെന്‍ററിൽ ഏജന്‍റ്  മധുസൂദനൻ ആണ് ടിക്കറ്റ് വിറ്റത്.  കോഴിക്കോട് താമരശേരിയിലെ സബ് ഓഫിസിൽ നിന്നാണ് ടിക്കറ്റ് എടുത്തത്.  10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞുള്ള തുക ഒന്നാം സമ്മാനം നേടിയ ആൾക്ക് ലഭിക്കും.

മറ്റ് സമ്മാനങ്ങളുടെ വിശദ വിവരങ്ങള്‍

രണ്ടാം സമ്മാനം 1 കോടി വീതം 10 പേര്‍ക്ക്

XA 107077 XB 158053 XC 398288 XD 422823 XE 213859 XG 323942 XH 226052 XJ 349740 XK 110254 XL 310145

മൂന്നാം സമ്മാനം 10 ലക്ഷം വീതം 20 പേര്‍ക്ക്

XA 318789 XB 308901 XC 226859 XD 347760 XE 399982 XG 110909 XH 329923 XJ 429747 XK 295287 XL 124050 XA 174548 XB 107102 XC 301642 XD 159389 XE 375357 XG 203934 XH 238853 XJ 100822 XK 179300 XL 106907

12 കോടി രൂപയായിരുന്നു കഴിഞ്ഞ തവണ ക്രിസ്മസ്–ന്യൂഇയര്‍ ബംപറിന്‍റെ ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയും. ഇത്തവണ ഒന്നാം സമ്മാനം 16 കോടിയാക്കിയപ്പോള്‍ ടിക്കറ്റ് വില 400 ആക്കി ഉയര്‍ത്തി. തിരുവനന്തപുരം ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടത്തിയത്.