നരിക്കുനിയില്‍ ഭക്ഷ്യവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം; കിണർ വെള്ളത്തിൽ കോളറ ബാക്റ്റീരിയയുടെ സാന്നിധ്യം

Jaihind Webdesk
Monday, November 22, 2021

കോഴിക്കോട് : നരിക്കുനിയിൽ വിഷബാധയേറ്റ് കുട്ടി മരിച്ച സംഭവത്തിൽ കിണർ വെള്ളത്തിൽ കോളറ ബാക്റ്റീരിയയെന്ന് കണ്ടെത്തൽ. വധുവിന്‍റെയും വരന്‍റെയും വീട്ടിലെ വെള്ളത്തിൽ വിബ്രിയോ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ഒരാഴ്ച മുമ്പാണ് കോഴിക്കോട് നരിക്കുനിയിൽ വിഷബാധയേറ്റ് രണ്ടര വയസുകാരൻ മരണപ്പെട്ടത്. കല്യാണ വിരുന്നിനിടെ സംഭവിച്ച ഭക്ഷ്യവിഷബാധ എന്നായിരുന്നു നിഗമനം. ഇതേത്തുടർന്ന് ആരോഗ്യവകുപ്പ് കർശനമായ പരിശോധനകൾ നടത്തി. വധുവിനെയും വരനെയും വീടുകളിലെ ഭക്ഷണവും കുടിവെള്ളം ഉൾപ്പെടെയുള്ളവ പരിശോധനയ്ക്കായി അയച്ചിരുന്നു. ഈ പരിശോധനാഫലം ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വധുവിന്‍റെയും വരന്‍റെയും വീ​ട്ടി​ലെ​യും ഒ​രു കേ​റ്റ​റിംഗ്​​ സ്​​ഥാ​പ​ന​ത്തി​ലെ​യും വെ​ള്ള​ത്തി​ല്‍ വി​ബ്രി​യോ കോ​ള​റ ബാ​ക്​​ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം കണ്ടെ​ത്തി. എ​ന്നാ​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യി മ​രി​ച്ച കു​ട്ടി​ക്കും ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്കും കോ​ള​റ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഇ​ല്ല. അ​തി​നാ​ല്‍ ഭ​യ​ക്കേ​ണ്ട​തി​ല്ല എന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ഒ​രാ​ഴ്ച മുൻപായി​രു​ന്നു വി​വാ​ഹ​വീ​ട്ടി​ല്‍​ നിന്ന് ര​ണ്ട​ര വ​യ​സു​കാ​ര​ന​ട​ക്കം 11 കു​ട്ടി​ക​ള്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. കാ​ക്കൂ​ര്‍, ന​രി​ക്കു​നി, താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കി​ണ​റു​ക​ളി​ലെ വെ​ള്ള​മാ​ണ്​ പ​രി​ശോ​ധി​ച്ച​ത്. കു​ട്ടി മ​രി​ച്ച കു​ണ്ടാ​യി പ്ര​ദേശം ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ക്ലോ​റി​നേ​ഷ​നും സൂ​പ്പ​ര്‍ ക്ലോ​റി​നേ​ഷ​നും ന​ട​ത്തി. കാ​ക്കൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡിലെ ഭ​ക്ഷ​ണ​വി​ത​ര​ണ​ കേ​ന്ദ്ര​ത്തി​ല്‍​നി​ന്നാ​യി​രു​ന്നു വി​വാ​ഹ​വീ​ട്ടി​ലേ​ക്കു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് അ​ന്നു​ത​ന്നെ ക​ട അ​ട​പ്പി​ക്കു​ക​യും വെ​ള്ള​ത്തി‍ന്‍റെ സാമ്പിൾ പ​രി​ശോ​ധ​ന​​ക്കെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.