15 മാസം പ്രായമുള്ള കുട്ടി ഉറക്കത്തില്‍ മരിച്ചതല്ല; കൊലപാതകം തന്നെ

Jaihind Webdesk
Sunday, April 28, 2019

ആലപ്പുഴ പട്ടണക്കാട് ഒന്നേകാല്‍ വയസുള്ള പെണ്‍കുഞ്ഞ് ദുരൂഹസാഹചര്യത്തില്‍ ശ്വാസംമുട്ടി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കേസില്‍ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യുന്നു. കൊല്ലംവെള്ളി കോളനിയിലെ ഷാരോണ്‍ ഭാര്യ ആതിര എന്നിവരെയാണ് പട്ടണക്കാട് പൊലിസ് ചോദ്യം ചെയ്യുന്നത്.

ഇന്നലെ ഉച്ചയ്ക്കാണ് വീട്ടിലെ കിടപ്പുമുറിയില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പൊലിസ് ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ശ്വാസം മുട്ടിയാണ് മരണം എന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യല്‍.

എന്നാല്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി, ശ്വാസം മുട്ടിമരിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്നു ജില്ലാ പോലിസ് മേധാവി കെ എം ടോമി പറഞ്ഞു. എന്നാല്‍ ആതിര സ്ഥിരമായി കുഞ്ഞിനെ തല്ലുമായിരുന്നു എന്ന് കുട്ടിയുടെ പിതാവിന്റെ അമ്മ പറഞ്ഞു.
ഉറങ്ങിക്കിടന്ന കുഞ്ഞിനെ ചലനമറ്റ നിലയില്‍ കണ്ടെത്തിയെന്നാണ് മാതാപിതാക്കള്‍ അറിയിച്ചത്. ഇന്നലെ ഉച്ചയോടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ കുട്ടിയെ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. മാതാവും നാട്ടുകാരും ചേര്‍ന്ന് ചേര്‍ത്തല താലൂക്ക് ആുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.