കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് യോഗം ചേരും; അശോക് ലവാസ ഉന്നയിച്ച പ്രശ്നങ്ങൾ ചര്‍ച്ച ചെയ്യും

Jaihind Webdesk
Tuesday, May 21, 2019

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത പരിഹരിക്കുന്നതിന് ഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്  മുന്നിലെത്തിയ പരാതികൾക്ക് കമ്മീഷൻ ക്ലീൻ ചീട്ട് നൽകിയിരുന്നു. ഈ തീരുമാനങ്ങളിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്താൻ അവസരം ലഭിക്കാതിരുന്ന കമ്മീഷന്‍ അംഗം അശോക ലവാസ പിന്നീട് നടന്ന യോഗങ്ങളിൽ നിന്നും വിട്ടു നിന്നതോടെയാണ് ഇലക്ഷൻ കമ്മീഷനിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. കേന്ദ്ര ഇലക്ഷൻ കമ്മീഷനിലെ ഈ ഭിന്നത പരിഹരിക്കുന്നതിന്‍റെ ഭാഗമായി രണ്ട് കത്തുകളാണ് കേന്ദ്ര ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ അശോക് ലവാസക്ക് അയച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ അശോക് ലവാസ ഉന്നയിച്ച പ്രശ്നങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ച ആകും.[yop_poll id=2]