ആന്ധ്രപ്രദേശിൽ ടിഡിപി നേതാക്കൾക്കെതിരെ നടപടി; ചന്ദ്രബാബു നായിഡുവും മകനും ഉൾപ്പെടെയുളള നേതാക്കൾ വീട്ടുതടങ്കലിൽ

Jaihind News Bureau
Wednesday, September 11, 2019

ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും മകൻ നാരാ ലോകേഷും വീട്ടുതടങ്കലിൽ. ടിഡിപിയുടെ പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. ടിഡിപി പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് എതിരെ ഗുണ്ടൂരിൽ ഇന്ന് റാലി നടത്താനിരിക്കെയാണ് പൊലീസ് നടപടി.ബുധനാഴ്ച രാവിലെ ആസൂത്രണം ചെയ്തിരുന്ന റാലിക്ക് തൊട്ടുമുമ്പായിരുന്നു അറസ്റ്റ്. റാലിക്ക് പൊലീസ് അനുമതി നിഷേധിക്കുകയും ഗുണ്ടൂരിൽ 144 പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ടിഡിപി നേതാക്കളായ ദേവിനേനി അവിനാഷ്, കെസിനേനി നാനി, ഭൂമ അഖിൽപ്രിയ എന്നീ ടിഡിപി നേതാക്കളും വീട്ടു തടങ്കലിലാണ്.