സിബിഐ സ്വയം കേസെടുത്ത് അന്വേഷണം തുടങ്ങിയത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി : രമേശ് ചെന്നിത്തല

Jaihind News Bureau
Friday, September 25, 2020

ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ സ്വയം കേസെടുത്ത് അന്വേഷണം തുടങ്ങിയത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കുതന്നെ സിബിഐയുടെ ചോദ്യംചെയ്യലിന് വിധേയനാകേണ്ടിവരുന്ന സാഹചര്യമാണ്. മാന്യതയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജി വെച്ച് പുറത്ത് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണം സിബിഐക്ക് കൈമാറിയ ഹൈക്കോടതി ഉത്തരവ് സ്റ്റേചെയ്യാന്‍ വിസമ്മതിച്ച സുപ്രീം കോടതി നിലപാടിനെയും അദ്ദേഹം സ്വാഗതം ചെയ്തു. സര്‍ക്കാര്‍ ആദ്യം മുതല്‍ വൈരാഗ്യ ബുദ്ധിയോടെയാണ് പെരുമാറിയത്. കുറ്റവാളികളെ സംരക്ഷിക്കാനുള്ള ശ്രമം നടന്നിരുന്നു.അതിനേറ്റ കനത്ത തിരിച്ചടിയായി സുപ്രീം കോടതി നിലപാട് എന്നും അദ്ദേഹം ചുണ്ടിക്കാട്ടി.