നടി ലീന മരിയ പോളിനെതിരെ സിബിഐയുടെ ലുക്ക് ഔട്ട് നോട്ടീസ്

Jaihind News Bureau
Monday, February 10, 2020

സിബിഐ ഓഫീസർ ചമഞ്ഞ് ഹൈദരാബാദിലെ വ്യവസായിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ നടി ലീന മരിയ പോളിനെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ലീനയുടെ സഹായി അർച്ചിതും കേസിൽ പ്രതിയാണ്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും ലീന മരിയ പോൾ ഒളിവിലാണെന്ന് സിബിഐ വ്യക്തമാക്കി. ഇതിനെ തുടർന്നാണ് സിബിഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ലീന മരിയ പോളിന്‍റെ കൊച്ചിയിലെയും ചെന്നൈയിലെയും വീടുകളിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു.