‘ഹരീഷ് വാസുദേവനെതിരെ കേസെടുക്കണം’; വാളയാർ പെണ്‍കുട്ടികളുടെ അമ്മയുടെ പരാതിയില്‍ കോടതി

Jaihind Webdesk
Friday, August 6, 2021

 

പാലക്കാട് : വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ അഭിഭാഷകന്‍ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പാലക്കാട് മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി സ്പെഷ്യല്‍ കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തലേദിവസം ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടുവെന്നാണ് പരാതി.
സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും
എസ്.സി-എസ്.ടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസ്. പൊലീസില്‍ പരാതി നല്‍കിയിട്ടും
നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി.

മക്കളുടെ കൊലപാതകത്തിൽ അമ്മയെ പ്രതിയായി ചിത്രീകരിക്കുന്നതായിരുന്നു അഭിഭാഷകൻ ഹരീഷ്​ വാസുദേവന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റ്.