കാർട്ടൂണ്‍ വിവാദം: മന്ത്രി എ.കെ ബാലനെതിരെ കാനം രാജേന്ദ്രന്‍

Jaihind Webdesk
Saturday, June 22, 2019

കാർട്ടൂൺ വിവാദത്തിൽ മന്ത്രി എ.കെ ബാലനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറികാനം രാജേന്ദ്രൻ. വിഷയത്തിലുള്ള സാംസ്കാരിക മന്ത്രിയുടെ പ്രതികരണം ഇടതുപക്ഷ സമീപനമല്ലെന്ന് കാനം കുറ്റപ്പെടുത്തി.

മീശ നോവൽ പ്രസിദ്ധീകരിക്കുമ്പോൾ മാത്രമല്ല ആവിഷ്കാര സ്വാതന്ത്ര്യം വേണ്ടത്. അംശവടി മതചിഹ്നമല്ല, അധികാര ചിഹ്നമാണ്. അധികാര ചിഹ്നത്തെ വിമർശിക്കാൻ പാടില്ലെന്ന മന്ത്രിയുടെ സമീപനം ശരിയല്ല. വിവാദത്തിന് പിന്നിൽ താൽപര്യങ്ങളുണ്ടെന്ന് ഇതിനോട് സന്ധി ചെയ്യേണ്ട കാര്യമില്ലെന്നും കാനം രാജേന്ദ്രന്‍ കൊല്ലത്ത് പറഞ്ഞു.