‘കൊവിഡ് മൂലമുള്ള മരണം തടയാനാവില്ല’ : മധ്യപ്രദേശ് മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍

Jaihind Webdesk
Thursday, April 15, 2021


ഭോപ്പാല്‍ :കൊവിഡ് വ്യാപനവും മരണങ്ങളും വർദ്ധിക്കുന്നതിനിടെ വിവാദപ്രസ്താവനയുമായി മധ്യപ്രദേശ് മന്ത്രി പ്രേംസിങ് പാട്ടീല്‍. വ്യാഴാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ആളുകള്‍ക്ക് പ്രായമേറുമ്പോള്‍ അവര്‍ മരിക്കുന്നത് സ്വാഭാവികം, അതു പോലെയാണ് കൊവിഡ് ബാധിച്ചവര്‍ മരിക്കുന്നതെന്നായിരുന്നു  പാട്ടീല്‍ പറഞ്ഞത്. കൊവിഡ് മൂലമുള്ള മരണത്തെ ആര്‍ക്കും തടയാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ സംഭവിച്ചതായി താന്‍ സമ്മതിക്കുന്നതായും ആര്‍ക്കും അത് തടയാന്‍ കഴിയില്ലെന്നും താന്‍ മാത്രമല്ല ഇക്കാര്യം പറയുന്ന ഏകവ്യക്തിയെന്നും പാട്ടീല്‍ പറഞ്ഞു.