കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് കഞ്ചാവ് പിടികൂടി; മൂന്ന് യുവാക്കള്‍ കസ്റ്റഡിയില്‍

Jaihind Webdesk
Thursday, September 23, 2021

കോട്ടയം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നും വൻ കഞ്ചാവ് വേട്ട. ഒമ്പത് കിലോയോളം കഞ്ചാവുമായി മൂന്ന് യുവാക്കളെ കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടി. കഞ്ചാവ് ആന്ധ്രയിൽ നിന്നും എത്തിച്ചതാണെന്നാണ് പ്രാഥമിക വിവരം.

കഞ്ചാവ് സംഘം എത്തുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ സന്ദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ലഹരി വിരുദ്ധ സ്ക്വാഡും കോട്ടയം ഈസ്റ്റ് പോലീസും ചേർന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.

കോട്ടയം കാരാപ്പുഴ സ്വദേശി ബാദുഷ ഷാഹുൽ (24), തിരുവാർപ്പ് സ്വദേശി ജെറിൻ പി.ആർ (22), പത്തനംതിട്ട ചാലപ്പള്ളി സ്വദേശി അഭിഷേക് മനോജ് (22) എന്നിവരെയാണ് പിടികൂടിയത്. ട്രാവൽ ബാഗിലാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്.