നെയ്യാറ്റിൻകരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മരം വീണ് സ്ഥാനാർത്ഥി മരിച്ചു

Jaihind News Bureau
Wednesday, November 11, 2020

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്കിടെ മരം വീണ് സ്ഥാനാർഥി മരിച്ചു. കാരോട് ഗ്രാമ പഞ്ചായത്തിലെ പുതിയ ഉച്ചക്കട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി ഗിരിജ ആണ് മരിച്ചത് . ഭർത്താവിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മുറിച്ചുകൊണ്ട് നിന്ന മരം വീണായിരുന്നു അപകടം. മരിച്ച ഗിരിജ കാരോട് ഗ്രാമപഞ്ചായത്തിലെ സിഡിഎസ് ആയിരുന്നു .