യുഎസിലെ കാലിഫോർണിയിൽ വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ തീപിടുത്തങ്ങളിൽ മരിച്ചവരുടെ എണ്ണം 44 ആയി. 225 പേരെ കാണാതായി. വടക്കൻ കാലിഫോർണിയിലെ കാൻപ് ഫയറിൽ 42 പേരും തെക്കൻ മേഖലയിലെ മറ്റു രണ്ടു കാട്ടുതീകളിൽ രണ്ടു പേരുമാണു മരിച്ചത്.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടന്നാണു റിപ്പോർട്ട്. കാലിഫോർണിയയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്. പാരഡൈസ്, മാലിബൂ നഗരങ്ങളെ തീ വിഴുങ്ങി. പാരഡൈസ് നഗരം ഏതാണ്ടു പൂർണമായി കത്തിനശിച്ചു. നിരവധി കെട്ടിടങ്ങൾ ഇവിടെ തീയിൽപ്പെട്ടു. കത്തിക്കരിഞ്ഞ കാറുകളില്‍ നിന്നും വീടുകളില്‍ നിന്നും രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ കണ്ടെടുത്തു.
ഹോളിവുഡ് പ്രമുഖരുടെ മാലിബുവിലെ വസതികളും കാട്ടുതീ ഭീഷണിയിലാണ്. ഏതാനും പ്രമുഖർ വീടൊഴിഞ്ഞുപോയി. കാലിഫോർണിയിൽ ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
https://www.youtube.com/watch?v=4nMbr_X-xgY