പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിപ്പിക്കണം : കെ.എസ്‌.യു

Jaihind Webdesk
Friday, June 25, 2021

തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാല പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ആശങ്കകൾക്ക് പരിഹാരം കാണണമെന്ന് കെ.എസ്‌.യു. സർവകലാശാല പഠനവകുപ്പുകളിലെ പരീക്ഷ ജൂൺ അവസാന വാരം നടക്കാനിരിക്കുകയാണ്. പല ജില്ലകളിൽ നിന്നായി പരീക്ഷക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള സൗകര്യം ഉറപ്പ് വരുത്താൻ അധികാരികൾ തയാറാവണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. ഇതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്  കെ.എസ്‌.യു ജില്ലാ ഭാരവാഹികള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് കത്ത് നൽകി.