തിരുവനന്തപുരം കോര്‍പ്പറേഷനിലും വൻ കെട്ടിട നമ്പർ തട്ടിപ്പ്; സ്ഥിരീകരിച്ച് മേയർ ആര്യാ രാജേന്ദ്രന്‍

Jaihind Webdesk
Monday, July 4, 2022

തിരുവനന്തപുരം: കോഴിക്കോട് കോർപ്പറേഷന് പിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷനിലും വൻ കെട്ടിട നമ്പർ തട്ടിപ്പ്. അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് അനുമതി കൊടുത്തു. തട്ടിപ്പ് നടന്നതായി മേയർ ആര്യ രാജേന്ദ്രനും സ്ഥിരീകരിച്ചു. നടപടിയുടെ ഭാഗമായി രണ്ട് താല്‍ക്കാലിക ഡാറ്റാ എന്‍ട്രി ജീവനക്കാരെ പുറത്താക്കി.

കോഴിക്കോട് നടന്നതിന് സമാനമായ കെട്ടിട നമ്പര്‍ തട്ടിപ്പാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലും നടന്നത്. അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് തിരിമറിയിലൂടെ അനുമതി നൽകുന്നതാണ് കെട്ടിട നമ്പർ തട്ടിപ്പ്. കേശവദാസപുരം വാർഡിലെ രണ്ടു വാണിജ്യ കെട്ടിടങ്ങൾക്കാണ് നമ്പർ നൽകിയിരിക്കുന്നത്. തട്ടിപ്പ് നടന്നതായി മേയർ ആര്യ രാജേന്ദ്രൻ സ്ഥിരീകരിച്ചു. തട്ടിപ്പ് കണ്ടെത്തിയതോടെ രണ്ട് താല്‍ക്കാലിക ഡാറ്റ എന്‍ട്രി ജീവനക്കാരെ പുറത്താക്കി.

അതേസമയം ഡാറ്റാ എൻട്രി ജീവനക്കാരാണോ തട്ടിപ്പ് നടത്തിയതെന്ന കാര്യം വ്യക്തമല്ല. കൃത്രിമം നടത്തിയെന്നു കരുതപ്പെടുന്ന രണ്ട് കമ്പ്യൂട്ടറുകൾ ഉപയോഗിച്ചിരുന്ന ജീവനക്കാർക്കെതിരെയാണു നടപടിയുണ്ടായത്. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷമെ പറയാനാകുവെന്നാണ് നഗരസഭയുടെ വിശദീകരണം.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. 2022 ജനുവരി 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഴുവനും അപ്രൂവൽ നൽകുകയാണുണ്ടായതെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.