കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബത്തിന് കൈത്താങ്ങായി കെ.പി.സി.സി; പത്തുലക്ഷം രൂപ ഇരുകുടുംബത്തിനും കൈമാറി

Saturday, March 2, 2019

കാസര്‍കോട്: സിപിഎം അക്രമികളാല്‍ കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബത്തിന് കൈതാങ്ങായ് കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം. കെപിസിസിയുടെ വകയായി 10 ലക്ഷം രൂപ ഇരു കുടുംബത്തിനും കൈമാറി. സിപിഎം അക്രമണത്തിനെതിരെ സമൂഹ മനസാക്ഷി ഉണര്‍ത്താനും മരണപെട്ടവരുടെ കുടുംബത്തിന് കൈത്താങ്ങാവാനും കാസര്‍ഗോഡ് ജില്ലയിലെ സാധാരണകാരായ ജനങ്ങളുടെ പക്കല്‍ നിന്നും നേതാക്കള്‍ ബക്കറ്റ് പിരിവിലൂടെയാണ് തുക സമാഹരിച്ചത്. അഭൂതപൂര്‍വ്വമായ ജനപങ്കാളത്തമാണ് ബക്കറ്റ് പിരിവിന് ലഭിച്ചത്. പതിനായിരം രൂപ നല്‍കിയ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷഹീന സലിം മുതല്‍ സാധരണക്കാര്‍വരെ ഇതില്‍ പങ്കാളിയായി.