പ്രളയത്തിൽ തകർന്ന പാലങ്ങള്‍ പുനര്‍നിർമിക്കാൻ തയ്യാറാകാതെ അധികൃതര്‍; ഹൈക്കോടതി ജഡ്ജിമാർക്ക് കത്തെഴുതി വിദ്യാർത്ഥികൾ; നേരിട്ടെത്തി അദാലത്ത് നടത്തി ജഡ്ജിമാർ

Jaihind News Bureau
Sunday, December 1, 2019

ഇടുക്കിയിലെ മ്ലാമല ഗ്രാമത്തിലെ പാലം പ്രളയത്തിൽ തകർന്നിട്ടും പുനഃനിർമിക്കാൻ അധികൃതർ തയാറാകാതെ വന്നതോടെ യാത്രാക്ലേശം രൂക്ഷമായതിനാൽ വിദ്യാർത്ഥികൾ ഹൈക്കോടതി ജഡ്ജിമാർക്ക് കത്തെഴുതി. ജഡ്ജിമാർ നേരിട്ടെത്തി അദാലത്ത് നടത്തി.

പ്രളയത്തിൽ തകർന്ന നാടിന്‍റെ നൊമ്പരമായി മാറിയ മ്ലാമല ഗ്രാമത്തിലെ നൂറടി പാലം, ശാന്തി പാലം, മൂങ്കലാർപാലം തുടങ്ങിയവയുടെ ശോച്യാവസ്ഥ നേരിൽ കണ്ട് ജഡ്ജിമാർക്ക് ബോധ്യപെട്ടു. യാത്രാക്ലേശത്തെ തുടർന്ന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വിദ്യാർത്ഥികൾ വിശദീകരിച്ചു. പാലം നിർമിക്കാൻ പരിഹാരമാർഗങ്ങൾ വിവിധ വകുപ്പുദ്യോഗസ്ഥരോട് ജഡ്ജിമാർ ചോദിച്ചറിഞ്ഞു. നാട്ടുകാർ പുതിയ പാലം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിന്നു.

പുതിയ പാലങ്ങൾ നിർമിക്കുന്നതിന് ലക്ഷക്കണക്കിന് രൂപ ചിലവ് വരും പ്രത്യേക അനുമതി നൽകിയാൽ നിർമാണത്തിന് പ്രത്യേക ഫണ്ട് വകയിരുത്താമെന്ന് ജനപ്രതിനിധികൾ ഉറപ്പ് നൽകി. പാലം പുനർനിർമാണത്തിന് ലീഗൽ സർവീസ് സൊസൈറ്റി നാട്ടുകാർ കൊപ്പം കക്ഷി ചേർന്ന് കേസ് വാദിക്കുമെന്ന് ജില്ലാ ജഡ്ജി.കെ ടിനി സാർ ഉറപ്പ് നൽകി.