ബ്രഹ്മപുരം: പൂർണ്ണ ഉത്തരവാദിത്വം സർക്കാരിന്, 500 കോടി പിഴ ചുമത്തും; രൂക്ഷ വിമർശനവുമായി ഹരിത ട്രൈബ്യൂണൽ

Jaihind Webdesk
Friday, March 17, 2023

ന്യൂഡൽഹി: ബ്രഹ്മപുരം തീപിടിത്തത്തില്‍ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. ദുരന്തത്തിന്‍റെ പൂർണ ഉത്തരവാദിത്തം സർക്കാരിനാണെന്നും വേണ്ടിവന്നാല്‍  അഞ്ഞൂറ് കോടി രൂപ പിഴ ചുമത്തുമെന്നും ട്രൈബ്യൂണല്‍ മുന്നറിയിപ്പ‌് നൽകി.

സ്വമേധയാ എടുത്ത കേസില്‍ ജസ്റ്റിസ് എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയത്. തീ അണച്ചതായും തീപിടിത്തത്തെ തുടർന്ന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചു. എന്നാല്‍ തീപിടിത്തത്തിനും അത് അണയ്ക്കുന്നതിലുണ്ടായ കാലതാമസത്തിനും ഇതിലൂടെ  ജനങ്ങളുടെ ആരോഗ്യത്തിനുണ്ടായ ഭീഷണിക്കും ഉത്തരവാദി സർക്കാരാണെന്ന് ട്രൈബ്യൂണൽ വിലയിരുത്തി. വിശദമായി പരിശോധിച്ച് വേണ്ടിവന്നാല്‍ പിഴ ചുമത്തുമെന്നും ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി.