ടിഎൻ പ്രതാപൻ എംപിയുടെ “ഭ്രാന്തു പെരുകുന്ന കാലം ” എന്ന പുസ്തകം മെഗാസ്റ്റാർ മമ്മൂട്ടി പ്രകാശനം ചെയ്തു

JAIHIND TV DUBAI BUREAU
Friday, November 5, 2021

ദുബായ് : ടിഎൻ പ്രതാപൻ എംപിയുടെ “ഭ്രാന്തു പെരുകുന്ന കാലം ” എന്ന പുസ്തകത്തിന്‍റെ പ്രകാശനം മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടി ദുബായിൽ നിർച്ചഹിച്ചു. സിൽവർ ഗ്രൂപ്പ് ഡയറക്ടർ വിടി സലീം മെഗാസ്റ്റാറില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങി . ലിപി പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധികരിച്ചിരിക്കുന്നത്.

പുസ്തകത്തിന്‍റെ  ആദ്യവിൽപ്പന ഷാർജ രാജ്യന്തര പുസ്തകമേളയിൽ , ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം ഡയറക്റ്ററും ഗായകനുമായ ബലാഫ് ബുഖാതർ നിർവ്വഹിച്ചു. പുസ്തകത്തിന്‍റെ ആദ്യവിൽപ്പന ഷാർജ രാജ്യന്തര പുസ്തകമേളയിൽ , ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം ഡയറക്റ്ററും ഗായകനുമായ ബലാഫ് ബുഖാതർ നിർവ്വഹിച്ചു . ഷാർജ പുസ്തകമേളയുടെ എക്സ്റ്റേണൽ വിഭാഗം മേധാവി മോഹൻകുമാർ പുസ്തകം ഏറ്റു വാങ്ങി.

ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധികരിച്ച ടി.എൻ പ്രതാപൻ എം.പിയുടെ “ഭ്രാന്തു പെരുകുന്ന കാലം ” എന്ന പുസ്തകം

ചടങ്ങിൽ ലിപി അക്ബർ, ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് ഡോ:ഇ പി ജോൺസൺ നവാസ് പുനൂർ എന്നിവർ പങ്കെടുത്തു.