പൊന്ന്യത്ത് സിപിഎം ശക്തികേന്ദ്രത്തില്‍ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം ; രണ്ട് പേര്‍ക്ക് പരിക്ക് ; സ്ഥലത്ത് പൊലീസ് പരിശോധന

Jaihind News Bureau
Friday, September 4, 2020

 

കണ്ണൂർ: തലശേരിക്കടുത്ത് പൊന്ന്യത്ത് ബോംബ് സ്‌ഫോടനം. നിര്‍മ്മാണത്തിനിടെയാണ് ബോംബ് പൊട്ടിയതെന്നാണ് സൂചന. സിപിഎം ശക്തികേന്ദ്രത്തില്‍ നടന്ന സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മാഹി സ്വദേശി റമീഷിനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ഇരു കൈകളും സ്ഫോടനത്തിൽ തകർന്നു.  സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.