തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

Jaihind News Bureau
Thursday, September 12, 2019

കോഴിക്കോട് കടപ്പുറത്ത് തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി സ്വദേശി ആദിൽ അർഷാദിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഓണം ആഘോഷിക്കാനായി കഴിഞ്ഞ ദിവസം കടപ്പുറത്തെത്തിയ 15 അംഗ സംഘം കടലിൽ കുളിക്കുന്നതിനിടെയാണ് ആദില്‍ തിരയിൽപെട്ടത്.

വെള്ളയിൽ ഫിഷിങ് ഹാർബറിന് സമീപം കടലിൽ ഒഴുകി നടക്കുകയായിരുന്ന മൃതദേഹം മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. എംജെഎച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാർഥിയാണ്. മുജീബ്-സുഹ്റ ദമ്പതികളുടെ മകനാണ്.