പാറക്കുളത്തില്‍ കണ്ട കാറിനുള്ളില്‍ മൃതദേഹം: വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞതെന്ന് സംശയം; ദുരൂഹത

Jaihind Webdesk
Friday, December 29, 2023

 

കോട്ടയം: കാണക്കാരിയിൽ പാറക്കുളത്തിൽ വീണ കാറിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി. കൊണ്ടുക്കാല സ്വദേശി ലിജീഷാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കാറിന്‍റെ ഭാഗം വെള്ളത്തിൽ ഉയർന്നു നിൽക്കുന്നതു കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കാർ നിയന്ത്രണം തെറ്റി പാറക്കുളത്തിൽ പതിച്ചതായാണ് സംശയം. ദുരൂഹതയുണർത്തുന്ന സംഭവത്തില്‍ കുറവിലങ്ങാട് പോലീസ് തുടർ നടപടികൾ സ്വീകരിക്കുന്നു.