ദുബായില്‍ വെള്ളിയാഴ്ച നിതിന്‍ ഓര്‍മ്മകളില്‍ നൂറിലധികം പേര്‍ രക്തംദാനം ചെയ്യും

Jaihind News Bureau
Thursday, June 18, 2020

ദുബായ് : ഇന്‍കാസ് വോളണ്ടിയേഴ്‌സ് ടീം , അന്തരിച്ച നിതിന്‍ ചന്ദ്രന്‍റെ ഓര്‍മ്മകളോടെ, ദുബായില്‍ നാളെ ( ജൂണ്‍ 19 ) രക്തദാന ക്യാംപ് സംഘടിപ്പിക്കും. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയായി ദുബായ് അല്‍ വാസല്‍ ഇന്‍ഡോര്‍ ക്ലബ്ബിലാണ് രക്തദാന ക്യാമ്പ് നടത്തുന്നത്.

ഇന്‍കാസ് യൂത്ത് വിങ്ങിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന നിതിന്‍ ചന്ദ്രന്‍റെ ഓര്‍മ്മയ്ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച്, നൂറിലേറെ പേര്‍ ഒരേ ദിനം രക്തം നല്‍കുമെന്ന് ദുബായ് ജനറല്‍ സെക്രട്ടറി ബി.എ.നാസര്‍ അറിയിച്ചു. നേരത്തെ,
ബ്‌ളഡ് ഡോണേഴ്‌സ് കേരള എന്ന സംഘടനയുടെ യുഎഇ ഘടകം വഴി രക്തദാന രംഗത്ത് നിതിനും ഭാര്യ ആതിരയും സജീവമായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു.

കൊവിഡ് കാലത്ത് പ്രവാസികള്‍ക്ക് യാത്രദുരിതം നേരിട്ടപ്പോള്‍ നിതിന്‍ മുന്‍കൈയ്യെടുത്ത് , ഭാര്യ ആതിരയുടെ നേതൃത്വത്തില്‍, ഗര്‍ഭിണികളായ പ്രവാസി സ്ത്രീകളെ നാട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയുടെ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.