ശബരിമലയില്‍ ബി.ജെ.പി ലക്ഷ്യമിട്ടത് രാഷ്ട്രീയക്കളിയെന്ന് വ്യക്തമായി: രമേശ് ചെന്നിത്തല

Monday, November 5, 2018

ശബരിമലയില്‍ ഭക്തരുടെ താല്‍പര്യം സംരക്ഷിക്കലല്ല, രാഷ്ട്രീയക്കളിയാണ് ബി.ജെ.പി ലക്ഷ്യം വെക്കുന്നതെന്ന സത്യമാണ് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ വാക്കുകളിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതോടെ ബി.ജെ.പിയുടെ യഥാര്‍ഥ മുഖമാണ് വെളിപ്പെട്ടിരിക്കുന്നത്.

ശബരിമലയെ സംഘര്‍ഷഭൂമിയാക്കി അതില്‍ നിന്ന് രാഷ്ട്രീയ നേട്ടം കൊയ്യുകയാണ് ബി.ജെ.പി ലക്ഷ്യമിട്ടതെന്ന കാര്യവും ശ്രീധരന്‍പിള്ളയുടെ വാക്കുകളിലൂടെ തന്നെ വ്യക്തമായിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.